ഭുവനേശ്വര്‍: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ അപകടത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി സിബിഐ. ജൂണ്‍ 2 ന് വൈകുന്നേരം ബഹനാഗ ബസാര്‍ റെയില്‍വ...
കേന്ദ്ര അന്വേഷണ ഏജന്‍സി (സിബിഐ) അന്വേഷണത്തിനിടെ ജീവനക്കാരുടെ കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡുകള്‍ (സിഡിആര്‍), വാട്ട്സ്ആപ്പ് കോളുകള്‍, സോഷ്യല്‍ മീഡിയ ഉപയോഗം എന്നിവ പരിശോധിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
കൂടാതെ, ഭുവനേശ്വര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലോക്കോ പൈലറ്റിനെയും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്.
ഫോറന്‍സിക്, സാങ്കേതിക സംഘങ്ങള്‍ക്കൊപ്പം അന്വേഷണ ഏജന്‍സി ഇന്നലെ ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷനിലെത്തി 45 മിനിറ്റോളം പരിസരം പരിശോധിച്ചിരുന്നു.
288 പേരുടെ മരണത്തിനിടയാക്കുകയും 900 ല്‍ അധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തെക്കുറിച്ച് സിബിഐ ചൊവ്വാഴ്ചയാണ് അന്വേഷണം ആരംഭിച്ചത്.
സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയിലെ ചില അംഗങ്ങള്‍ക്കൊപ്പം 10 അംഗ സി.ബി.ഐ സംഘം സ്ഥലത്തെത്തി മെയിന്‍ ലൈനും ലൂപ്പ് ലൈനും സന്ദര്‍ശിച്ച് അന്വേഷണം നടത്തി.
സിബിഐ സിഗ്നല്‍ റൂമിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. അട്ടിമറിയും ഗൂഢാലോചനയും സംശയിക്കുന്ന സാഹചര്യത്തിലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
COMMENTS