Case against KPCC president K.Sudhakaran
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ കെപി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. ഇന്നു രാവിലെ 11 മണിക്ക് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് അദ്ദേഹം ഹാജരാകുന്നത്. കേസില്‍ രണ്ടാം പ്രതിയാണ് കെ.സുധാകരന്‍.
മോന്‍സന്‍ മാവുങ്കലിന്റെ കയ്യില്‍ നിന്നും സുധാകരന്‍ പത്തു ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടുവെന്ന ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇതു സംബന്ധിച്ച തെളിവുകളും തങ്ങളുടെ കൈവശമുണ്ടെന്ന് ക്രൈംബ്രാഞ്ച് അവകാശപ്പെടുന്നു.
ഇതേതുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ സുധാകരനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുമെന്നാണ് വിവരം.
Keywords: K.Sudhakaran, Crime branch, Case, Today


COMMENTS