Case against B.J.P leader Amit Malvia
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ച കേസില്‍ ബി.ജെ.പി ഐ.ടി സെല്‍ മേധാവിക്കെതിരെ കേസ്. ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെയാണ് ബംഗളൂരു പൊലീസ് കേസെടുത്തത്. കോണ്‍ഗ്രസ് പ്രവര്ത്തകന് രമേശ് ബാബു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
രാഹുല്‍ ഗാന്ധി അപകടകാരിയാണെന്നും വഞ്ചനാപരമായ കളികളാണ് കളിക്കുന്നതെന്നും ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നതടക്കമുള്ള നിരവധി അപകീര്‍ത്തികരമായ വീഡിയോകളാണ് ഇയാള്‍ ട്വിറ്ററിലൂടെയും മറ്റുമായി ചെയ്തിട്ടുള്ളത്.
Keywords: Amit Malvia, B.J.P, Rahul Gandhi, Case
COMMENTS