അച്ഛന്‍, മകന്‍ വേഷങ്ങളില്‍ മോഹന്‍ ലാലും പൃഥ്വിരാജും അഭിനയിച്ച ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്ത ചിത്രത്തില്‍ മീനയും കല്യ...
അച്ഛന്‍, മകന്‍ വേഷങ്ങളില്‍ മോഹന്‍ ലാലും പൃഥ്വിരാജും അഭിനയിച്ച ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്ത ചിത്രത്തില്‍ മീനയും കല്യാണി പ്രിദര്‍ശനുമായിരുന്നു നായികമാര്‍.
ആകസ്മികമായുണ്ടാകുന്ന രണ്ട് ഗര്‍ഭധാരണങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ഫണ്‍ എന്റര്‍ടെയ്‌നറായി കോര്‍ത്തിണക്കിയ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസാണ് നിര്‍മ്മിച്ചത്.
ഒ.ടി.ടി റിലീസ് ആയി എത്തിയ ചിത്രം ഇപ്പോള്‍ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടാണ് വരുന്നത്. കല്യാണ കൃഷ്ണയുടെ സംവിധാനത്തിലാണ് ബ്രോ ഡാഡിയുടെ തെലുങ്ക് പതിപ്പ് ഒരുങ്ങുക.
ചിരഞ്ജീവിയായിരിക്കും ചിത്രത്തില്‍ നായകനാകുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ ചിരഞ്ജീവി അവതരിപ്പിക്കും. താരനിരയില്‍ ചിരഞ്ജീവിയ്ക്കു നായികയായി തൃഷയുടെ പേരാണ് കേള്‍ക്കുന്നത്. സമീപകാലത്ത് മികച്ച തിരിച്ച് വരവ് നടത്തിയ തൃഷ ഇടവേളയ്ക്കു ശേഷം വീണ്ടും തെലുങ്കിലേക്ക് എത്തുകയാവും ഈ ചിത്രത്തിലൂടെ.
യുവതാരം സിദ്ധു ജൊന്നലഗദ്ദ പൃഥ്വിരാജിന്റെ റോളിലും ശ്രീലീല കല്യാണിയുടെ വേഷത്തിലും ചിത്രത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
ചിരഞ്ജീവിയുടെ 156 -ാം ചിത്രമാണ് ബ്രോ ഡാഡി തെലുങ്ക് പതിപ്പ് ഒരുങ്ങുന്നത്. ഭോല ശങ്കര്‍ എന്ന ചിത്രമാണ് ഇനി ചിരഞ്ജീവിയുടേതായി റിലീസിനെത്തുന്നത്. അജിത്ത് നായകനായ തമിഴ് ചിത്രം വേതാളത്തിന്റെ തെലുങ്ക് പതിപ്പാണ് ഭോല ശങ്കര്‍.
Key Words : Bro Daddy, Telugu Movie, Movie
COMMENTS