Briji Bhushan Singh postpones Ayodhya rally
ന്യൂഡല്‍ഹി: ലൈംഗികാതിക്രമണ പരാതി നേരിടുന്ന ബി.ജെ.പി നേതാവും എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് തിങ്കളാള്ച അയോധ്യയില്‍ നടത്താനിരുന്ന റാലി മാറ്റിവച്ചു.
പതിനായിരക്കണക്കിന് ആളുകളുടെ പിന്തുണ തനിക്കുണ്ടെന്നു തെളിയിക്കാനും ഗുസ്തി താരങ്ങള്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ തന്നെ പിന്തുണ വര്‍ദ്ധിക്കുന്ന സാഹചര്യം പ്രതിരോധിക്കാനുമായിരുന്നു ജന്‍ചേതന മഹാറാലി നടത്താന്‍ ബ്രിജ് ഭൂഷണ്‍ തീരുമാനിച്ചത്.
അതേസമയം ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് റാലി മാറ്റിവച്ചത്. റാലി നടത്തുന്നതിനോട് ബി.ജെ.പിയില്‍ തന്നെ എതിര്‍പ്പുണ്ടായിരുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ജൂണ്‍ അഞ്ചിനാണ് റാലി നടത്താന്‍ തീരുമാനിച്ചിരുന്നത്. അതേസമയം റാലിക്ക് യു.പി സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായും സൂചനയുണ്ട്.
Keywords: Briji Bhushan Singh, Ayodhya rally, Postpones, BJP
COMMENTS