Brij bhushan issue - wrestlers meet Amit Shah
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരിട്ട് കണ്ട് ഗുസ്തി താരങ്ങള്‍. ലൈംഗിക പീഡന പരാതിയില്‍ ബി.ജെ.പി നേതാവ് ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ടാണ് താരങ്ങളായ ബജ്രംഗ് പുനിയ, സാക്ഷി മാലിക്, സംഗീത് ഫോഗട്ട് എന്നിവരാണ് ഞായറാഴ്ച രാത്രി 11 മണിയോടെ അമിത് ഷായെ കണ്ടത്.
ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമിത് ഷായെ താരങ്ങള്‍ അറിയിച്ചതായാണ് വിവരം. വിഷയത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ടു പോകുമെന്നും അമിത് ഷാ ഗുസ്തി താരങ്ങളെ അറിയിച്ചതായാണ് വിവരം. അതേസമയം സമരത്തില്‍ കര്‍ഷക സംഘടനകളടക്കം ഇടപെട്ടതോടെയാണ് അമിത് ഷാ വിവയത്തില്‍ ഇടപെട്ടതെന്നാണ് റിപ്പോര്‍ട്ട്.
COMMENTS