കൊച്ചി: കരിന്തളം കോളേജ് വ്യാജരേഖാ കേസിലും കെ. വിദ്യക്ക് ഇടക്കാല ജാമ്യം. ഈ മാസം 30 ന് കോടതിയില്‍ ഹാജരാകണം. വ്യാജരേഖ നിര്‍മ്മിച്ചത് മൊബൈല്‍ ഫോ...
കൊച്ചി: കരിന്തളം കോളേജ് വ്യാജരേഖാ കേസിലും കെ. വിദ്യക്ക് ഇടക്കാല ജാമ്യം. ഈ മാസം 30 ന് കോടതിയില്‍ ഹാജരാകണം. വ്യാജരേഖ നിര്‍മ്മിച്ചത് മൊബൈല്‍ ഫോണിലാണെന്നും മറ്റാരുടെയും സഹായം കിട്ടിയില്ലെന്നുമാണ് വിദ്യയുടെ മൊഴിയെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു.
ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് ജാമ്യം അനുവദിച്ചത്. വിദ്യയെ കസ്റ്റഡിയില്‍ വേണമെന്ന് നീലേശ്വരം പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടില്ല. അന്വേഷണവുമായി സഹകരിക്കുമെന്ന് വിദ്യയുടെ അഭിഭാഷകന്‍ അറിയിച്ചതോടെയാണ് ജാമ്യം ലഭിച്ചത്.
Key Words: K Vidhya, Bail
COMMENTS