തിരുവനന്തപുരം: പാന്‍ നിര്‍ജീവമാകാതിരിക്കാന്‍ ഈ മാസം 30ന് അകം ആധാറുമായി പാന്‍ ബന്ധിപ്പിക്കണം. പാന്‍ (പെര്‍മെനന്റ് അക്കൗണ്ട് നമ്പര്‍) നിര്‍ജീ...
തിരുവനന്തപുരം: പാന്‍ നിര്‍ജീവമാകാതിരിക്കാന്‍ ഈ മാസം 30ന് അകം ആധാറുമായി പാന്‍ ബന്ധിപ്പിക്കണം.
പാന്‍ (പെര്‍മെനന്റ് അക്കൗണ്ട് നമ്പര്‍) നിര്‍ജീവമായാല്‍ നികുതി റീഫണ്ട് അനുവദിക്കില്ല. അസാധുവായ കാലയളവിലെ റീഫണ്ടിനു പലിശയും കിട്ടില്ല. ടിഡിഎസ്, ടിസിഎസ് നികുതികള്‍ ഉയര്‍ന്ന നിരക്കില്‍ ഈടാക്കുകയും ചെയ്യും. അസാധുവായാല്‍ 30 ദിവസത്തി നകം 1000 രൂപ നല്കി ആധാറു മായി ബന്ധിപ്പിച്ച് പാന്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാം.
ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് അറിയാന്‍ www.incometax.gov.in എന്ന വെബ്സൈറ്റില്‍ "Link Aadhaar Status' ക്ലിക് ചെയ്ത് പാന്‍, ആധാര്‍ നമ്പറുകള്‍ നല്‍കുക. ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ 'Your PAN is already linked to given Aadhaar' എന്ന സന്ദേശം ലഭിക്കും.
എന്നാല്‍, വിദേശ ഇന്ത്യക്കാരും 80 വയസ്സു കഴിഞ്ഞവരും ബന്ധിപ്പിക്കേണ്ടതില്ല.
Key Words: PAN , Aadhar, Linking
COMMENTS