ചെന്നൈ: പ്രണയത്തിന് തടസമായെന്ന് ആരോപിച്ച് ചെന്നൈയില്‍ രണ്ടര വയസുകാരനെ അമ്മയും കാമുകനും ചേര്‍ന്ന് അടിച്ചു കൊലപ്പെടുത്തി. മാങ്കാട് സ്വദേശി ല...
ചെന്നൈ: പ്രണയത്തിന് തടസമായെന്ന് ആരോപിച്ച് ചെന്നൈയില്‍ രണ്ടര വയസുകാരനെ അമ്മയും കാമുകനും ചേര്‍ന്ന് അടിച്ചു കൊലപ്പെടുത്തി. മാങ്കാട് സ്വദേശി ലാവണ്യയും കാമുകന് മണികണ്ഠനും ചേര്‍ന്നാണ് സര്‍വേശ്വരനെന്ന രണ്ടര വയസുകാരനെ കൊലപ്പെടുത്തിയത്. ഇരുവരെയും മാങ്കാട് പൊലീസ് അറസ്റ്റു ചെയ്തു.
ബൈക്കില്‍ നിന്ന് വീണ് തലയ്ക്ക് ഗുരുതര പരുക്കേറ്റെന്ന് പറഞ്ഞാണ് കുട്ടിയെ ആശപത്രിയില്‍ എത്തിച്ചത്. ചികിത്സയ്ക്കിടെ കുട്ടി മരിച്ചു. എന്നാല്‍ മകന്റെ മരണത്തില്‍ സംശയം ഉന്നയിച്ച് അച്ഛന് ശെല്‍വപ്രകാശ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാങ്കാട് പൊലിസ് കേസെടുത്തത്.
താഴെ വീഴുമ്പോള്‍ ഉണ്ടാകുന്ന മുറിവുകളല്ല ശരീരത്തിലും തലയിലുമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമായി. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം കുറ്റം സമ്മതിക്കുകയായിരുന്നു.
COMMENTS