ന്യൂഡല്‍ഹി: രാജ്യം ഭീതിയോടെ കണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനു മുകളില്‍ അതിതീവ്രന്യുന മര്‍ദ്ദമായി ശക്തി കുറഞ്ഞു. വര...
ന്യൂഡല്‍ഹി: രാജ്യം ഭീതിയോടെ കണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനു മുകളില്‍ അതിതീവ്രന്യുന മര്‍ദ്ദമായി ശക്തി കുറഞ്ഞു. വരും മണിക്കൂറില്‍ തീവ്രന്യുന മര്‍ദ്ദമായി വീണ്ടും ദുര്‍ബലമായി രാജസ്ഥാന്‍ യുപി മേഖലയിലേക്കു നീങ്ങാന്‍ സാധ്യത.
ചുഴലിക്കാറ്റ് നിലവില്‍ കിഴക്ക്-വടക്ക് - കിഴക്ക് ദിശയിലാണ് നീങ്ങുന്നത്. തെക്കന്‍ രാജസ്ഥാനിലും വടക്കന്‍ ഗുജറാത്തിന്റെ സമീപ പ്രദേശങ്ങളിലും ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗുജറാത്തിലും രാജസ്ഥാനിലും മാത്രമാണ് മഴ പെയ്യുന്നത്. ഈ ചുഴലിക്കാറ്റുമായി മണ്‍സൂണിന് യാതൊരു ബന്ധവുമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്തിലെ കച്ച് ജഖാവു തുറമുഖം സന്ദര്‍ശിക്കും. മുഖ്യമന്ത്രിയുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ദുരന്തബാധിത പ്രദേശങ്ങളില്‍ അദ്ദേഹം ആദ്യം വ്യോമനിരീക്ഷണം നടത്തും.
Key Words: Biporjoy, Cyclone, Weakened, India
 

 
							     
							     
							     
							    
 
 
 
 
 
COMMENTS