കൊച്ചി: എഴുതാത്ത പരീക്ഷയുടെ ഫലം വന്നപ്പോള്‍ എസ്.എഫ്.ഐ നേതാവ് ജയിച്ചു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായ പി എം. ആര്‍ഷോയാണ് പരീക്ഷ എഴുതാതെ പാസാ...
കൊച്ചി: എഴുതാത്ത പരീക്ഷയുടെ ഫലം വന്നപ്പോള്‍ എസ്.എഫ്.ഐ നേതാവ് ജയിച്ചു.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായ പി എം. ആര്‍ഷോയാണ് പരീക്ഷ എഴുതാതെ പാസായത്.
എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ആര്‍
ക്കിയോളജി വിദ്യാര്‍ത്ഥിയായ പി.എം. ആര്‍ഷോ ക്രിമിനല്‍ കേസില്‍ പ്രതിയായതിനാല്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല. എന്നാല്‍ ഫലപ്രഖ്യാപനത്തില്‍ പാസ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഇന്റേണല്‍ എക്‌സ്റ്റേണല്‍ പരീക്ഷ മാര്‍ക്കുകള്‍ രേഖപ്പെടുത്തിയിട്ടുമില്ല എന്നതും ശ്രദ്ധേയം.
എന്നാല്‍ ഓട്ടോണമസ് കോളേജാണെന്നതിനാല്‍ മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കുന്ന
എന്‍.ഐ.സി യുടെ സോഫ്റ്റ് വെയറിലെ വീഴ്ചയാണ് പിഴവിന് പിന്നിലെന്നാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം. സംഭവം വിവാദമായതോടെ ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റില്‍ തിരുത്തല്‍ വരുത്തി തോറ്റു എന്നാക്കി തടിയൂരുകയാണ് കോളേജ് അധികൃതര്‍.
എന്നാല്‍, എസ്.എഫ്.ഐക്ക് മാത്രമായി കോളേജുകളില്‍ പാരലല്‍ സംവിധാനം പ്രവര്‍ത്തികുന്നുവെന്ന ആരോപണമാണ് കെ.എസ്.യു ഉയര്‍ത്തുന്നത്.
അതേസമയം, എഴുതാത്ത പരീക്ഷയില്‍ വിജയിപ്പിക്കണമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും റിസള്‍ട്ട് വന്നത് അറിഞ്ഞില്ലെന്നുമാണ് ആര്‍ഷോയുടെ വിശദീകരണം.
COMMENTS