കാസര്‍കോട്: ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതി(28)യാണ് മരിച്ചത്. മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്...
കാസര്‍കോട്: ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതി(28)യാണ് മരിച്ചത്. മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് അശ്വതിക്ക് പനി കൂടിയത്. തുടര്‍ന്ന് കാസര്‍കോട് ആശുപത്രിയിലെത്തി ചികിത്സ തേടി. അന്ന് തന്നെ വീട്ടിലേക്ക് മടങ്ങി. എന്നാല്‍ പനി കുറഞ്ഞില്ല.
ചൊവ്വാഴ്ച പനി കൂടിയതോടെ വീണ്ടും ആശുപത്രിയിലെത്തി. നില വഷളായതോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആറു വയസുള്ള കുട്ടിയുണ്ട്.
Key Words: Fever, Death , Kerala
COMMENTS