കൊച്ചി: എ.ഐ ക്യാമറ ഇടപാടില്‍ സര്‍ക്കാരിന് തിരിച്ചടി. എ.ഐ ക്യാമറ ഇടപാടുകള്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി. ഖജനാവിന് നഷ്ടമോ അധികബാധ്യത ഉണ്ടായോ എ...
കൊച്ചി: എ.ഐ ക്യാമറ ഇടപാടില്‍ സര്‍ക്കാരിന് തിരിച്ചടി. എ.ഐ ക്യാമറ ഇടപാടുകള്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി. ഖജനാവിന് നഷ്ടമോ അധികബാധ്യത ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും കോടതി.
പൊതുതാല്പര്യ ഹര്‍ജിയില്‍ കഴമ്പുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കരാര്‍ കമ്പനിക്ക് പണം നല്‍കരുതെന്നും, പദ്ധതിയിലെ മുഴുവന്‍ നടപടികളും പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. കരാറിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയെന്ന ആരോപണവും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.
വിവാദമായ എ.ഐ ക്യാമറ ഇടപാടില്‍ ഭരണത്തിലെ ഉന്നതര്‍ക്കു പങ്കുള്ളതിനാല്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയുമാണ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.
Key Words: A.I Camera Scam, Kerala HighCourt, Pinarayi Vijayan
COMMENTS