ഇടുക്കി: നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ച മലയാളത്തിലെ ശ്രദ്ധേയ നടന് പൂജപ്പുര രവി (86) അന്തരിച്ചു. മറയൂരിലെ മകളു...
ഇടുക്കി: നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ച മലയാളത്തിലെ ശ്രദ്ധേയ നടന് പൂജപ്പുര രവി (86) അന്തരിച്ചു. മറയൂരിലെ മകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. അടുത്തിടെയാണ് അദ്ദേഹം പൂജപ്പുര വിട്ട് മറയൂരിലേക്ക് താമസം മാറിയത്.
ഹാസ്യനടനായും സ്വഭാവനടനായും ദീര്‍ഘകാലം മലയാള സിനിമയില്‍ അഭിനയിച്ച രവി പൂജപ്പുര എന്ന പേരിനെ ഒപ്പം കൂട്ടി മലയാള സിനിമയില്‍ തന്റേതായ അഭിനയ ശൈലി നിലനിര്‍ത്തിയ നടനായിരുന്നു.
കള്ളന് കപ്പലില്‍തന്നെ, റൗഡി രാമു, ഓര്‍മകള്‍ മരിക്കുമോ?, അമ്മിണി അമ്മാവന്, മുത്താരംകുന്ന് പിഒ, പൂച്ചയ്ക്കൊരു മൂക്കുത്തി, ലൗ ഇന്‍ സിംഗപ്പൂര്‍, ആനയ്ക്കൊരുമ്മ, നന്ദി വീണ്ടും വരിക, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടത്തനാടന്‍ അമ്പാടി, മഞ്ചാടിക്കുരു തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
നാലായിരത്തോളം നാടകങ്ങളില്‍ പൂജപ്പുര രവി അഭിനയിച്ച അദ്ദേഹം കായംകുളം കൊച്ചുണ്ണി, രക്ത രക്ഷസ് എന്നീ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. കലാനിലയത്തില്‍ 10 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു.
Key Words: Revi Poojappura, Passed Away, Movie, Malayalam
COMMENTS