Actor Poojappura Ravi's funeral today
തിരുവനന്തപുരം: നടന്‍ പൂജപ്പുര രവിക്ക് വിട ചൊല്ലി സാംസ്‌കാരിക കേരളം. ഇന്നു രാവിലെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം നടന്നു. ഞായറാഴ്ച രാവിലെ മറയൂരിലെ മകളുടെ വീട്ടില്‍ വച്ചായിരുന്നു പൂജപ്പുര രവിയുടെ അന്ത്യം സംഭവിച്ചത്. തുടര്‍ന്ന് ഞായറാഴ്ച രാത്രിയോടെ ഭൗതിക ശരീരം തിരുവനന്തപുരത്തെ വസതിയിലെത്തിച്ചു. കലാ - സാംസ്‌കാരിക - രാഷ്ട്രീയ രംഗത്തെ നിരവധിയാളുകള്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
നാടകങ്ങളിലൂടെ കലാരംഗത്തെത്തിയ പൂജപ്പുര രവി 1976 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത അമ്മിണി അമ്മാവനിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. തുടര്‍ന്ന് അഞ്ചു പതിറ്റാണ്ടോളം അദ്ദേഹം സിനിമയില്‍ സജീവമായിരുന്നു. സത്യന്‍, നസീര്‍, മധു, ജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തുടങ്ങി എല്ലാ നടന്മാര്‍ക്കൊപ്പവും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2016 ല്‍ പുറത്തിറങ്ങിയ ഗപ്പിയിലാണ് അവസാനമായി അഭിനയിച്ചത്.
Keywords: Poojappura Ravi, Funeral, Thiruvananthapuram, Today

							    
							    
							    
							    
COMMENTS