ഗാന്ധിനഗര്‍: ബിപാര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്തിനെ വേദനിപ്പിക്കാതെ കടന്നുപോകണമെന്ന പ്രാര്‍ത്ഥനയിലാണ് രാജ്യം. ഏത് അടിയന്തര സാഹചര്യവും നേരിട...
ഗാന്ധിനഗര്‍: ബിപാര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്തിനെ വേദനിപ്പിക്കാതെ കടന്നുപോകണമെന്ന പ്രാര്‍ത്ഥനയിലാണ് രാജ്യം. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറെടുത്തിരിക്കുകയാണ് ഗുജറാത്ത്. എട്ട് തീരദേശ ജില്ലകളിലായി ഒരു ലക്ഷത്തോളം ആളുകളെ താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ചുഴലിക്കാറ്റ് ഗുജറാത്തിലെ ജഖാവു തുറമുഖത്തിന് 120 കിലോമീറ്ററിലും ദേവഭൂമി ദ്വാരകയുടെ 170 കിലോമീറ്റര്‍ ദുരത്തിലുമാണ് ഇപ്പോള്‍ ചുഴലിക്കാറ്റ് എത്തിയിട്ടുള്ളത് എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ദേശീയ ദുരന്ത നിവാരണ സേനയുടെ 15 ടീമുകളും സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 12 ടീമുകളും ഇന്ത്യന്‍ കരസേന, നാവിക സേന, വ്യോമസേന, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) എന്നിവയുടെ ഉദ്യോഗസ്ഥരെയും ദുരിതാശ്വാസത്തിനും രക്ഷാപ്രവര്‍ത്തനത്തിനുമായി വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു.
ചുഴലിക്കാറ്റ് വലിയ വേലിയേറ്റത്തിന് കാരണമാകുന്നതിനാല്‍, ആളുകള്‍ കടലിനടുത്തേക്ക് പോകുന്നത് വിലക്കിയിട്ടുണ്ടെന്നും എല്ലാ ബീച്ചുകളിലും ലൈഫ് ഗാര്‍ഡുകളെ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
Key Words: Biparjoy, Gujarath, Cyclone,
COMMENTS