സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ 101 ആപ്പുകള്‍ നീക്കം ചെയ്തു. സുരക്ഷാ ...
സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ 101 ആപ്പുകള്‍ നീക്കം ചെയ്തു. സുരക്ഷാ ഗവേഷകരായ ഡോ. വെബാണ് സ്പൈ വെയറിനെ കണ്ടെത്തിയത്.
സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് നിരവധി ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ നീക്കം ചെയ്തു. അടുത്തിടെ ചില ആന്‍ഡ്രോയിഡ് ആപ്പുകള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സുരക്ഷാ ഗവേഷകരായ ഡോ. വെബാണ് സ്പൈവെയര്‍ കണ്ടുപിടിച്ചത്. നിരവധി ജനപ്രിയ ആപ്പുകളില്‍ കാണപ്പെടുന്ന സ്പൈവെയറായ SpinOk, ഉപയോക്താക്കളുടെ ഉപകരണങ്ങളിലേക്ക് നുഴഞ്ഞുകയറുകയും സംഭരിച്ച വ്യക്തിഗത ഡാറ്റ ചോര്‍ത്തി വിദൂര സെര്‍വറുകളിലേക്ക് അയയ്ക്കുകയും ചെയ്തതായി കണ്ടെത്തി.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത 101 ആന്‍ഡ്രോയിഡ് ആപ്പുകളില്‍ സ്പൈവെയര്‍ കണ്ടെത്തിയതായി വെബ് അവകാശപ്പെടുന്നു. പ്ലേ സ്റ്റോറില്‍ നിന്ന് ആകെ 421,290,300 തവണ ഡൗണ്‍ലോഡ് ചെയ്ത ആപ്പുകളില്‍ പ്രശ്നം കണ്ടെത്തി. ആപ്പുകളുടെ ഉപയോക്തൃ ഇന്റര്‍ഫേസുകള്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനും രസകരമായ സമ്മാനങ്ങള്‍, ഗെയിമുകള്‍, റിവാര്‍ഡുകള്‍ എന്നിവ നേടുന്നതിനുള്ള വഴികള്‍ ഉള്‍പ്പെടുത്തുന്നതിനും രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഇതിന്റെ മറവില്‍ ഉപയോക്താക്കളുടെ പ്രവര്‍ത്തനങ്ങള്‍ സ്പൈവെയര്‍ ട്രാക്ക് ചെയ്യുന്നു. ഇത്തരം ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഉപയോക്താക്കള്‍ ഇത്തരം ആപ്പുകള്‍ അവരുടെ ഫോണുകളിലുണ്ടെങ്കില് ഒഴിവാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്ലേ സ്റ്റോര്‍ നീക്കം ചെയ്ത ആപ്പുകളില്‍ . Noizz, Zapya,VFly, MVBit, Biugo, Crazy Drop, Cashzine, Fizzo Novel, CashEM, Tick, Vibe Tik, Mission Guru, Lucky Jackpot Pusher, Domino Master എന്നിവയും ഉള്‍പ്പെടുന്നു
Key Words: Play Store, virus, App
COMMENTS