Yellow alert in 5 districts in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നു. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ താപനിലയേക്കാള്‍ രണ്ടു മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഉയര്‍ന്ന താപനില, ആര്‍ദ്രത കലര്‍ന്ന അസ്വസ്ഥകരമായ കാലാവസ്ഥ എന്നിവ രണ്ടു ദിവസം കൂടി തുടരും.
വേനല്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. സൂര്യപ്രകാശം ഏറെ നേരം നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പകല്‍ 11 നും മൂന്ന് മണിക്കും ഇടയില്‍ വെയില്‍ കൊള്ളുന്നത് സൂര്യാഘാതമേല്‍ക്കാന്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരുമെന്നും മാസാവസാനത്തോടെ മഴ മെച്ചപ്പെട്ടേക്കുമെന്നും അറിയിപ്പുണ്ട്. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ 37, കണ്ണൂരില്‍ 36, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. രണ്ട് ദിവസം കൂടി ഇത് തുടര്‍ന്നേക്കും.
Keywords: Yellow alert, 5 districts, Rain, Rise
COMMENTS