Wrestlers protest
ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ പരാതിയില്‍ ബി.ജെ.പി നേതാവും എം.പിയുമായ ബ്രിജ് ഭൂഷനെതിരെ നിഷ്പക്ഷമായ രീതിയില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര റെസ്‌ലിങ് ഫെഡറേഷന്‍.
വിഷയം നിരീക്ഷിച്ചുവരികയാണെന്നും 45 ദിവസത്തിനകം ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്യുമെന്നും റെസ്‌ലിങ് ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കി.
വിഷയത്തില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഇടപെട്ടു. ബ്രിജ് ഭൂഷനെതിരെ സമരം നടത്തുന്ന താരങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം അപലപനീയമാണെന്നും കേസില്‍ അന്വേഷണം നടത്തണമെന്നും ഒളിമ്പിക് കമ്മിറ്റി ആവശ്യപ്പെട്ടു.
അതേസമയം കഴിഞ്ഞ ദിവസം മെഡലുകള്‍ ഗംഗയിലോഴുക്കാനെത്തിയ ഗുസ്തി താരങ്ങളെ കര്‍ഷകര്‍ അനുനയിപ്പിച്ച് തിരിച്ചയച്ചു. എന്നാല്‍ അഞ്ചു ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ വീണ്ടും ഹരിദ്വാറിലെത്തി മെഡലുകള്‍ ഒഴുക്കി കളയുമെന്നും മരണം വരെ ഇന്ത്യാഗേറ്റില്‍ നിരാഹാര സമരമിരിക്കുമെന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു.
Keywords: Wrestlers protest, Police, Olympic, UWW
COMMENTS