Wrestlers protest
ന്യൂഡല്‍ഹി: ജന്തര്‍മന്തറിലെ ഗുസ്തിതാരങ്ങളുടെ സമരപ്പന്തലില്‍ സംഘര്‍ഷം. മൂന്ന് താരങ്ങള്‍ക്ക് പരിക്ക്. മദ്യപിച്ചെത്തിയ പൊലീസ് യാതൊരു പ്രകോപനവുമില്ലാതെ തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് ഗുസ്തി താരങ്ങള്‍ വ്യക്തമാക്കി. പൊലീസ് അസഭ്യം പറഞ്ഞെന്നും അത് ചോദ്യംചെയ്തപ്പോള്‍ കൂടുതല്‍ മോശമായി പെരുമാറുകയും ആക്രമിക്കുകയായിരുന്നെന്നും താരങ്ങള്‍ പറഞ്ഞു.
തങ്ങള്‍ രാജ്യത്തിനു വേണ്ടി മെഡലുകള്‍ നേടിയത് ഇങ്ങനെ അധിക്ഷേപിക്കാന്‍ വേണ്ടിയാണോയെന്ന് അവര്‍ ചോദിച്ചു. തങ്ങള്‍ കുറ്റവാളികളല്ലെന്ന് പറഞ്ഞ് വികാരാധീനരായ താരങ്ങള്‍ തങ്ങളെ വേണമെങ്കില്‍ കൊന്നുകൊള്ളാനും രാജ്യത്തിനു വേണ്ടി നേടിയ മെഡലുകള്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായും പറഞ്ഞു.
Keywords: Wrestlers protest, Scuffle, Police


COMMENTS