അഭിനന്ദ് ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പുനിയ...
അഭിനന്ദ്
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പുനിയ എന്നിവരുള്‍പ്പെടെയുള്ള മുന്‍നിര ഗുസ്തി താരങ്ങളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ താരങ്ങളെ പൊലീസ് നടുറോഡില്‍ വലിച്ചിഴയ്ക്കുകയായിരുന്നു.
രാജ്യതലസ്ഥാനത്ത് കനത്ത സംഘര്‍ഷാവസ്ഥയാണ്. റെസ്ലിംഗ് ഫെഡറേഷന് ഒഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) തലവന്‍ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി താരങ്ങള്‍ 'മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്' ആസൂത്രണം ചെയ്തിരുന്നു.
ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണ് സിംഗ് നിരവധി വനിതാ കായികതാരങ്ങളെ ലൈംഗികമായി ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങള്‍ രാജ്യവ്യാപകമായി വിവാദം സൃഷ്ടിക്കുകയും ചെയ്തു. സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വ്യാപകമായ പ്രതിഷേധമുണ്ടായെങ്കിലും കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയായിരുന്നു.
പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെയുള്ള നിയുക്ത പ്രതിഷേധ സ്ഥലമായ ജന്തര്‍ മന്തറില്‍ ഡല്‍ഹി പൊലീസ് സുരക്ഷാ നടപടികള്‍ ശക്തമാക്കിയിരുന്നു. സുരക്ഷ വര്‍ധിപ്പിച്ചിട്ടും ഗുസ്തിക്കാര്‍ തങ്ങളുടെ പ്രതിഷേധവുമായി മുന്നോട്ട് പോവുകയായിരുന്നു.
വിനേഷ് ഫോഗട്ടിന്റെയും ബന്ധു സഹോദരി സംഗീതാ ഫോഗട്ടിന്റെയും നേതൃത്വത്തില്‍ ഗുസ്തിക്കാര്‍ സുരക്ഷാ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. സമരക്കാരും പൊലീസുകാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.VIDEO | Wrestler Sangeeta Phogat detained by police at Jantar Mantar. pic.twitter.com/ENQmK39KhN
— Press Trust of India (@PTI_News) May 28, 2023
എല്ലാ പ്രതിഷേധക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ബലമായി ബസുകളില്‍ കയറ്റിയെന്ന് ക്രമസമാധാന പാലന ചുമതലയുള്ള സ്പെഷ്യല്‍ കമ്മിഷണര്‍ ദേവേന്ദ്ര പതക് പറഞ്ഞു.
ക്രമസമാധാനം ലംഘിച്ചതിനാണ് കായികതാരങ്ങളെ കസ്റ്റഡിയിലെടുത്തതെന്നും, സമയബന്ധിതമായി അന്വേഷണത്തിന് ശേഷം നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒളിമ്പിക്സ് മെഡല്‍ ജേതാക്കളും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ ജേതാക്കളും ഉള്‍പ്പെടുന്ന കായികതാരങ്ങള്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.
പൊലീസ് എത്ര ബലം പ്രയോഗിച്ചാലും പ്രതിഷേധം തുടരുമെന്ന് താരങ്ങള്‍ തറപ്പിച്ചു പറഞ്ഞു.
Summary: Top wrestlers including Vinesh Phogat, Sakshi Malik and Bajrang Punia were detained by the Delhi Police as they tried to march towards the new Parliament building. The police were dragging the national players in the middle of the road.
COMMENTS