Ex CM Oommen Chandy again in hospital
ബംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബംഗളൂരുവിലെ എച്ച്.എസ്.ജി ക്യാന്‍സര്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
മകന്‍ ചാണ്ടി ഉമ്മനാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. അച്ഛന്‍ വീണ്ടും ന്യൂമോണിയബാധയെ തുടര്‍ന്ന് ആശുപത്രിയിലായെന്നും സന്ദര്‍ശകര്‍ക്ക് വിലക്കുണ്ടെന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ചാണ്ടി ഉമ്മന്‍ അറിയിച്ചു.
Keywords: Ex CM Oommen Chandy, Pneumonia, Hospital
COMMENTS