V.D Satheesan about fire at KMSCl
തിരുവനന്തപുരം: കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഗോഡൗണുകളില്‍ തുടര്‍ച്ചയായി തീപിടിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നു വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നേരത്തെ കൊല്ലത്തും കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുമാണ് തീപിടുത്തമുണ്ടായത്.
കോവിഡ് കാലത്ത് മരുന്നു വാങ്ങിയതിലെ ക്രമക്കേടിനെക്കുറിച്ച് ലോകായുക്തയുടെ അന്വേഷണം നടക്കുന്നതിനിടെയുള്ള തുടര്‍ച്ചയായ തീപിടുത്തം സംശയമുളവാക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരണപ്പെടുകയും ചെയ്തിരുന്നു.
അഴിമതി പിടിക്കപ്പെടുമ്പോള്‍ അതുമായ ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തീപിടുത്തമുണ്ടാകുന്നത് പതിവായിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിച്ചു. എ.ഐ കാമറ അഴിമതി പുറത്തു വന്നപ്പോള്‍ ഇതുമായി ബന്ധപ്പെട്ട സെക്രട്ടേറിയറ്റിലെ വ്യവസായ വിഭാഗത്തിന്റെ ഓഫീസില്‍ തീപിടുത്തമുണ്ടായതും അദ്ദേഹം എടുത്തുകാട്ടി.
Keywords: V.D Satheesan, Government, Fire, KMSCl, Kollam, Thiruvananthapuram
 

 
							     
							     
							     
							    
 
 
 
 
 
COMMENTS