V.D Satheesan about AI Camera issue
കൊച്ചി: എഐ കാമറ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നത് 100 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ട്രോയ്‌സ് എന്ന കമ്പനിമായുള്ള വ്യവസ്ഥ അനുസരിച്ച് ഉപകരണങ്ങള്‍ വാങ്ങുന്നതിനും സെന്‍ട്രല്‍ കണ്‍ട്രോള്‍ റും നിര്‍മിക്കുന്നതിനുമടക്കം 57 കോടിരൂപയാണ് ഇവര്‍ നല്‍കിയിരുന്ന പ്രൊപ്പോസല്‍.
ഇതാണ് 151 കോടയുടെ കരാറില്‍ എത്തിയത്. എസ്ആര്‍ഐടിക്ക് ആറു ശതമാനം വെറുതെ കമ്മീഷന്‍ ലഭിച്ചു. ബാക്കി തുക എല്ലാവരും കൂടി വീതിച്ചെടുക്കാനായിരുന്നു പദ്ധതി. ഇത്തരത്തില്‍ വിചിത്രമായ തട്ടിപ്പാണ് ഇതിനു പിന്നില്‍ നടന്നിരിക്കുന്നതെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കി.
ഉപകരാറിനായുള്ള കണ്‍സോര്‍ഷ്യം യോഗത്തില്‍ മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബു പങ്കെടുത്തിട്ടുണ്ടെന്നും യോഗത്തില്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചാത് ഇയാളാണെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
സ്വപ്ന പദ്ധതിയെന്നാണ് പ്രകാശ് ബാബു ഇതേപ്പറ്റി യോഗത്തില്‍ വിശദീകരിച്ചതെന്നും കേസുടുത്താല്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്‍സോര്‍ഷ്യത്തില്‍നിന്ന് പിന്‍മാറിയ കമ്പനികള്‍ തങ്ങളുടെ പണം തിരികെ ആവശ്യപ്പെട്ട് സമീപിച്ചിട്ടുണ്ടോയെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പറയട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
അല്‍ഹിന്ദ് കമ്പനി ഇതു സംബന്ധിച്ച് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും അതിനര്‍ത്ഥം തട്ടിപ്പ് സംബന്ധിച്ച് എല്ലാ വിവരങ്ങളും വ്യവസായമന്ത്രിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അറിയാമായിരുന്നെന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
കെ ഫോണിലും സമാനമായ ഇടപാടുകളാണ് നടന്നിരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വന്‍ കൊള്ളയാണ് നടന്നിരിക്കുന്നതെന്നും എല്ലാത്തിനും മുഖ്യമന്ത്രി മറുപടി പറയാതെ മൗനം പാലിക്കുകയാണെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.
Keywords: V.D Satheesan, AI Camera issue, Prakash Babu, Meeting
COMMENTS