V.D Satheesan about A.I Camera issue today
തിരുവനന്തപുരം: എ.ഐ കാമറ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ഒരു ചോദ്യത്തിനും മുഖ്യമന്ത്രിക്കും മറ്റ് ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
ഊരാളുങ്കല്‍ സൊസൈറ്റി, എസ്.ആര്‍.ഐ.ടി, അശോക് ബില്‍ക്കോണ്‍ തുടങ്ങിയവ കറക്കു കമ്പനികളാണെന്നും ഇതുവഴി ലഭിക്കുന്ന പര്‍ച്ചേസ് ഓര്‍ഡറുകളെല്ലാം അവസാനം എത്തിച്ചേരുന്നത് പ്രസാദിയ എന്ന കമ്പനിയിലേക്കാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സര്‍ക്കാരുമായി ബന്ധപ്പെട്ട കരാറുകളെല്ലാം എങ്ങനെയാണ് പ്രസാദിയയ്ക്ക് കിട്ടുന്നതെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇഷ്ടക്കാരുമായി കമ്പനികള്‍ ഉണ്ടാക്കിയശേഷം കിട്ടുന്ന പണമെല്ലാം സ്വന്തം പെട്ടിയിലെത്തിക്കുന്ന പണിയാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അതിനാല്‍ മുഖ്യമന്ത്രി മഹാമൗനം വെടിഞ്ഞ് പരിഹാസത്തിനു പകരം കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് ഇതില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം സംസാരിക്കുന്നതെന്നും വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: V.D Satheesan, A.I Camera, Pinarayi Vijayan, Money
COMMENTS