Ukraine defence ministry's Kali tweet
കീവ്: വിവാദമായ കാളിദേവിയുടെ ചിത്രം ട്വിറ്ററില്‍ നിന്നും പിന്‍വലിച്ച് യുക്രെയിന്‍. ഇന്ത്യന്‍ വികാരം വ്രണപ്പെടുത്തിയെന്ന ആരോപണം പരക്കെ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
യുക്രെയിന്‍ പ്രതിരോധ മന്ത്രാലയമാണ് `ഡിഫന്‍സ് യു' എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ `വര്‍ക്ക് ഓഫ് ആര്‍ട്' എന്ന തലക്കെട്ടോടെ ഹോളിവുഡ് താരം മെര്‍ലിന്‍ മണ്‍റോയുടെ രൂപത്തില്‍ കറുത്ത മേഘങ്ങള്‍ക്കിടയില്‍ കാളിദേവിയുടെ ചിത്രം പോസ്റ്റ് ചെയ്തത്.
ഇതിനെതിരെ വന്‍ വിവാദമുയരുകയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിനടക്കം പരാതികള്‍ ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് യുക്രെയിന്‍ ചിത്രം പിന്‍വലിച്ചത്.
Keywords: Ukaraine, Defence ministry, Tweet, Maa Kali
COMMENTS