UDF protest against government today
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമായ ഇന്ന് യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരം തുടങ്ങി. രാവിലെ ഏഴു മണിയോടെ തന്നെ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായി പ്രതിപക്ഷം സംഘടിപ്പിച്ച സമരം ആരംഭിച്ചു.
സര്‍ക്കാരിന്റെ ദുര്‍ഭരണം, അഴിമതി, വിയക്കയറ്റം എന്നീ ജനദ്രോഹനയങ്ങള്‍ക്കെതിരെ ജനരോഷം ആളിക്കത്തിക്കുന്നതിനായാണ് പ്രതിപക്ഷത്തിന്റെ നടപടി.
കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ എല്ലാ ഗേറ്റുകളും വളഞ്ഞിരിക്കുകയാണ്. അതേസമയം പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്പില് ബി.ജെ.പിയും രാപ്പകല്‍ സമരം ആഹ്വാനം ചെയ്തിട്ടുണ്ട്.
Keywords: UDF, Government, Protest, Secretariat
COMMENTS