Leader of the opposition VD Satheesan said that it is the Chief Minister who needs to clear the air on the AI camera issue
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : എ ഐ കാമറ വിഷയത്തില്‍ പുകമറ നീക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും രേഖകളുടെ പിന്‍ബലത്തിലാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പഴയ വിജയനായാലും പുതിയ വിജയനായാലും മറുപടി പറയണം. മുഖ്യമന്ത്രി ആകാശവാണിയായാണ് സംസാരിക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരില്‍ കേരളത്തില്‍ സ്വകാര്യ കമ്പനികള്‍ കൊള്ള നടത്തുകയാണ്. കാമറ ടെന്‍ഡറില്‍ പങ്കെടുത്ത മൂന്ന് കമ്പനികളേയും പുറത്താക്കണം.
അഴിമതിയില്‍ മുങ്ങിയ കാമറ വഴി ഇപ്പോള്‍ പിഴയീടാക്കുന്നത് ശരിയായ പ്രവണതയല്ല. റോഡ് നവീകരണം പൂര്‍ത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ജനങ്ങളെ പോക്കറ്റടിക്കാനുള്ള ശ്രമമല്ല ആദ്യം വേണ്ടതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
എഐ കാമറയില്‍ വിവാദം ടെണ്ടര്‍ നഷ്ടപ്പെട്ട വ്യവസായികളുടെ കുടിപ്പകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആരോപിച്ചിരുന്നു. ഇതിനും സതീശന്‍ മറുപടി നല്കി. താന്‍ നല്കിയ സുപ്രധാനമായ ഏഴു ചോദ്യങ്ങള്‍ക്ക് മന്ത്രിക്ക് മറുപടിയുണ്ടോ എന്നും സതീശന്‍ ചോദിച്ചു. ഞങ്ങള്‍ കൊണ്ടുവന്ന രേഖ തെറ്റാണെന്നു പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ?
Summary: Leader of the opposition VD Satheesan said that it is the Chief Minister who needs to clear the air on the AI camera issue and the opposition has made the allegation on the basis of documents. Whether old Vijayan or new Vijayan should answer. The Chief Minister is speaking on air.
COMMENTS