Thangalaan shooting - actor Vikram suffers rig injury
ചെന്നൈ:ചെന്നൈ: ഷൂട്ടിങ്ങിനിടെ നടന്‍ വിക്രമിന് പരിക്ക്. പിഎസ് 2 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം വിക്രം അഭിനയിക്കുന്ന തങ്കലാന്റെ റിഹേഴ്‌സലിനിടെയാണ് പരിക്ക് പറ്റിയത്. പാ.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പീരിയോഡിക്കല്‍ ആക്ഷന്‍ ചിത്രമാണ് തങ്കലാന്‍.
പാ.രഞ്ജിത്ത് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍. കോലാര്‍ സ്വര്‍ണ്ണഖനിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
പാര്‍വതി തിരുവോത്തും മാളവിക മോഹനനും നായികമാരാകുന്ന ചിത്രത്തില്‍ പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.
Keywords: Chiyaan Vikram, Rib injury, Thangalaan, Shoot
COMMENTS