Tanur boat accident
കൊച്ചി: താനൂര്‍ ബോട്ടപകടത്തില്‍ 22 പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹൈക്കോടതിയുടെ അവധിക്കാല ഡിവിഷന്‍ ബെഞ്ചാണ് സ്വമേധയാ കേസെടുത്തത്. ഇതു സംബന്ധിച്ച് ഹൈക്കോടതി പോര്‍ട്ട് ഓഫീസറോട് വിശദീകരണം തേടി.
താനൂരിലോ ബോട്ടപകടം ഞെട്ടിക്കുന്നതാണെന്ന് നിരീക്ഷിച്ച കോടതി ഇതിനു പിന്നിലെ കാരണം കണ്ടെത്തണമെന്ന് നിര്‍ദ്ദേശിച്ചു.
ആവര്‍ത്തിച്ച് ഇത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടായിട്ടും തടയാനുള്ള യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന വിമര്‍ശനമാണ് കോടതി നടത്തിയത്.
നിലവില്‍ മാരിടൈം ബോര്‍ഡിന്റെ അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ വിഷയത്തില്‍ ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്.
Keywords: Tanur boat accident, High court, Action
COMMENTS