Tanur boat accident
താനൂര്‍: മലപ്പുറം താനൂരില്‍ ബോട്ട് അപകടത്തില്‍ 22 പേര്‍ മരിച്ച സംഭവത്തില്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ചികിത്സയിലുള്ളവരുടെ മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കും. സംഭവത്തില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു.
40 പേരാണ് അപകടസമയത്ത് ബോട്ടിലുണ്ടായിരുന്നത്. 22 പേര്‍ മരണമടഞ്ഞു. അഞ്ചുപേര്‍ നീന്തി രക്ഷപ്പെട്ടു. 10 പേരെ രക്ഷപ്പെടുത്തി. ഇനി ഒരാളെക്കൂടി കണ്ടെത്തേണ്ടതുണ്ടെന്നാണ് വിവരം. അപകടസമയത്ത് ആരും തന്നെ ലൈഫ് ജാക്കറ്റ് ധരിക്കാത്തതും അപകടത്തിന്റെ ആക്കംകൂട്ടി.
അതേസമയം ബോട്ടിന്റെ ഉടമ താനൂര്‍ സ്വദേശി നാസര്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. നാസറിന്റെ സഹോദരന്‍, അയല്‍വാസി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നും ഇയാളുടെ ഫോണും വാഹനവും പൊലീസ് പിടിച്ചെടുത്തു.
അതേസമയം അപകടത്തില്‍പ്പെട്ട ബോട്ട് മാന്വല്‍ അനുസരിച്ച് നിര്‍മ്മിച്ചതല്ലെന്ന വാദവും ഉയരുന്നുണ്ട്. മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന ബോട്ട് രൂപംമാറ്റി ഉപയോഗിച്ചതാണെന്നും മതിയായ രേഖകളില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും വിവാദം ഉയരുന്നുണ്ട്.
ഒരു മാസം മുന്‍പുവരെ അനുമതി പോലുമില്ലാതെയാണ് സര്‍വീസ് നടത്തിയിരുന്നതെന്നും മന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് അനുമതി നല്‍കിയതെന്നും വാദമുണ്ട്. മന്ത്രിയുടെ അടുപ്പക്കാരനായ സി.പി.എം നേതാവിന്റെ അനിയനാണ് ബോട്ടുടമ നാസര്‍.
Keywords: Tanur boat accident, 10 lakh, CM, Victim,
COMMENTS