Swapna Suresh Challenges CPM leader M.V Govindan
ബംഗളൂരു: തനിക്കെതിരെ കേസ് ഫയല്‍ ചെയ്ത സി.പി.എം നേതാവ് എം.വി ഗോവിന്ദനെ വെല്ലുവിളിച്ച് സ്വപ്‌ന സുരേഷ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ എം.വി ഗോവിന്ദനെതിരെ രംഗത്തെത്തിയത്.
തന്നെ വിരട്ടാമെന്നത് സ്വപ്‌നത്തില്‍ മാത്രം നടക്കുന്ന കാര്യമാണെന്നും 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോര്‍ട്ട് ഫീ അടച്ച് സിവില്‍ കോടതിയിലും കേസ് കൊടുക്കണമെന്നതാണ് തന്റെ അപേക്ഷയെന്നും ഗോവിന്ദനെ കോടതിയില്‍ വച്ച് കാണാന്‍ കാത്തിരിക്കുകയാണെന്നും അവര്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുയെന്നു കാട്ടി സ്വപ്‌ന സുരേഷിനെതിരെയും വിജേഷ് പിള്ളയ്‌ക്കെതിരെയും സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.
Keywords: Swapna Suresh, M.V Govindan, Challenge, Facebook
COMMENTS