Swamy Gurumithran Jnana Thapaswi passes away
തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി (47) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീര്‍ഘനാളുകളായി ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
2002 ല്‍ സന്യാസം സ്വീകരിച്ച അദ്ദേഹം 2011 മുതല്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ഡയറക്ടര്‍ ബോര്‍ഡംഗവും തുടര്‍ന്ന് ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
തുടര്‍ന്ന് 2019 മുതല്‍ ഓര്‍ഗനൈസിങ് സെക്രട്ടറിയായും ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ മാനേജരായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.
Keywords: Swamy Gurumithran Jnana Thapaswi, Santhigiri, Ashram


COMMENTS