Supreme court verdict on Jallikattu
ന്യൂഡല്‍ഹി: ജല്ലിക്കെട്ടിന് അനുമതി നല്‍കി സുപ്രീംകോടതി. ജല്ലിക്കെട്ട് നിരോധനത്തെ മറികടക്കാന്‍ തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ കൊണ്ടുവന്ന നിയമനിര്‍മാണത്തെ ചോദ്യംചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. തമിഴ്‌നാടിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണ് ജല്ലിക്കെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിയമം നിര്‍മ്മിക്കാനുള്ള അധികാരം നിയമസഭകള്‍ക്കുണ്ടെന്നും ഭേദഗതി രാഷ്ട്രപതി അംഗീകരിച്ചതാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം നിയമം അനുശാസിക്കുന്ന എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച ശേഷമേ ജല്ലിക്കെട്ട് നടത്താവൂയെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യം ജില്ലാ മജിസ്‌ട്രേറ്റുമാര്‍ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Keywords: Supreme court, Jallikattu, Verdict, Tamilnadu
COMMENTS