Supreme court order about 68 Gujarat judicial officers
ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ശിക്ഷവിധിച്ച ജഡ്ജിയടക്കം 68 പേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയ നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി.
ജില്ലാ ജഡ്ജിമാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലിരിക്കെയുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്.
മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് അദ്ദേഹത്തിന്റെ ലോക്‌സഭാംഗത്വം വരെ നഷ്ടപ്പെട്ടിരുന്നു. ഈ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അദ്ദേഹത്തിന്റെ ഹര്‍ജി സൂറത്ത് കോടതി തള്ളുകയും ചെയ്തിരുന്നു. അതിനു പിന്നാലെയുള്ള ജഡ്ജിമാരുടെ സ്ഥാനക്കയറ്റമാണ് ഇപ്പോള്‍ സുപ്രീംകോടതി തടഞ്ഞിരിക്കുന്നത്.
Keywords: Supreme court, Judicial officers, Rahul Gandhi, Stay
COMMENTS