Supreme court about Maharashtra government issue
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഷിന്‍ഡെ സര്‍ക്കാരിന് തിരിച്ചടിയെങ്കിലും ആശ്വാസം. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് നേരിടാതെ രാജിവച്ചതിനാല്‍ ഏകനാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. വിശ്വാസവോട്ട് നേരിടുകയായിരുന്നെങ്കില്‍ ഇടപെടാനാകുമായിരുന്നെന്ന് കോടതി നിരീക്ഷിച്ചു.
ഈ വിഷയത്തില്‍ കത്തിനെ മാത്രം ആശ്രയിച്ച് തീരുമാനമെടുത്ത ഗവര്‍ണറുടെ തീരുമാനവും ഷിന്‍ഡെ വിഭാഗത്തിന് വിപ്പ് അനുവദിച്ച സ്പീക്കറുടെ നടപടിയും തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം മഹാരാഷ്ട്രയില്‍ തന്റെ സര്‍ക്കാര്‍ രാജിവയ്ക്കുന്നതിന് മുന്‍പുള്ള സ്ഥിതി പുന:സ്ഥാപിക്കണമെന്ന ഉദ്ധവിന്റെ ആവശ്യം നടപ്പാക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Keywords: Supreme court, Maharashtra, Governor, Speaker
COMMENTS