Stones pelted at Vande Bharat train in Malappuram
മലപ്പുറം: വന്ദേഭാരത് ട്രെയിനു നേരെ കഴിഞ്ഞ ദിവസം കല്ലേറുണ്ടായ വിഷയത്തില്‍ വ്യാപക അന്വേഷണം. കാസര്‍കോടു നിന്ന് തിരുവനന്തപുരത്തേക്കു പോയ ട്രെയിനു നേരെ തിരൂരിനും തിരുനാവായ്ക്കും ഇടയ്ക്കുവച്ചാണ് കല്ലേറുണ്ടായത്. ചില്ലിന് ചെറിയ പൊട്ടല്‍ മാത്രമാണുണ്ടായത്. അതിനാല്‍ യാത്ര തുടരുകയായിരുന്നു.
കല്ലെറിഞ്ഞവരെ ഇതുവരെ പിടികൂടാനായിട്ടില്ല. ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. പൊലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും പരിശോധന നടത്തി.
പ്രതികളെ ഉടന്‍ കണ്ടെത്തുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതാകാം കല്ലേറിനു പിന്നിലെന്നാണ് വിലയിരുത്തല്‍.
Keywords: Vande Bharat, Malappuram, Attack, RPF, Police
COMMENTS