Sharad Pawar steps down as NCP president
ന്യൂഡല്‍ഹി: എന്‍.സി.പി അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് ശരത് പവാര്‍. ആത്കഥ `ലോക് മസെ സംഗതി' യുടെ പ്രകാശന ചടങ്ങില്‍ വച്ചായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരെയെല്ലാം ഞെട്ടിച്ചുകൊണ്ട് പവാറിന്റെ രാജി പ്രഖ്യാപനം.
അധ്യക്ഷസ്ഥാനം മാത്രമാണൊഴിയുന്നതെന്നും പാര്‍ട്ടിയില്‍ തുടരുമെന്നും പവാര്‍ വ്യക്തമാക്കി. എന്നാല്‍ അടുത്ത അധ്യക്ഷന്‍ ആരെന്നതിനെക്കിറിച്ച് വ്യക്തത നല്‍കാതെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.
അതേസമയം ഇതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നടങ്കം രംഗത്തെത്തി. തീരുമാനം പുനപ്പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെയോ, അജിത് പവാറോ അധ്യക്ഷനായേക്കുമെന്നാണ് സൂചന. എന്നാല്‍ എല്ലാം കമ്മറ്റി തീരുമാനിക്കുമെന്നാണ് ഇതേക്കുറിച്ചുള്ള അജിത്ത് പവാറിന്റെ പ്രതികരണം.
അതേസമയം പവാറിന്റെ സഹോദര പുത്രനും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ ബി.ജെ.പിയിലേക്ക് പോകുന്നുയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഈ മാറ്റമെന്നതും ശ്രദ്ധേയമാണ്.
Keywords: Sharad Pawar, NCP, President, Ajith Pawar
COMMENTS