ശബരിമല: ഇടവം ഒന്നായ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടന്നു. 5.30 ...
ശബരിമല: ഇടവം ഒന്നായ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടന്നു. 5.30 ന് മഹാഗണപതിഹോമം. തുടര്‍ന്ന് നെയ്യഭിഷേകം എന്നിവയും ഉണ്ടായിരുന്നു.
7.30 ന് ഉഷഃപൂജ. 15 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.
വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്താം. സ്‌പോട്ട് ബുക്കിംഗിന് നിലയ്ക്കലില്‍ സൗകര്യമുണ്ട്.
19 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. ഈ മാസം 30നുള്ള പ്രതിഷ്ഠാദിന പൂജകള്‍ക്കായി മേയ് 29 ന് വൈകുന്നേരം തിരുനട വീണ്ടും തുറക്കും. പൂജകള്‍ പൂര്‍ത്തിയാക്കിയ ശേഷം 30 ന് രാത്രി 10 മണിക്ക് നട അടയ്ക്കും.
Summary: Sabarimala was opened for monthly pujas at five o'clock in the morning today. Nirmalya darshan and regular abhishekam were held. Mahaganapati home at 5.30 p.m. Then there was ghee anointing.
COMMENTS