Rohini court shootout accused killed in Tihar jail
ന്യൂഡല്‍ഹി: കോടതി വെടിവയ്പ്പ് കേസിലെ മുഖ്യപ്രതി തിഹാര്‍ ജയിലില്‍ കൊല്ലപ്പെട്ടു. തടവുകാര്‍ തമ്മിലുണ്ടായ ആക്രമണത്തിലാണ് ഗുണ്ടാനേതാവ് തില്ലു താജ്പുരിയ എന്ന സുനില്‍ മാന്‍ കൊല്ലപ്പെട്ടത്. ഇരുമ്പവടി കൊണ്ട് തലയ്ക്ക് അടിയേറ്റതാണ് മരണകാരണം.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
2021 ലെ രോഹിണി കോടതി വെടിവയ്പ്പ് കേസിലെ മുഖ്യപ്രതിയാണ് തില്ലു. കോടതി മുറിക്കുള്ളില്‍ ഗുണ്ടാനേതാക്കള്‍ തമ്മിലുണ്ടായ ആക്രമണത്തില്‍ മറ്റൊരു ഗുണ്ടാനേതാവ് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Keywords: Tihar jail, Rohini court, Shootout, 2021, Killed
COMMENTS