Release ship with 16 sailors
കൊച്ചി: ക്രൂഡ് ഓയില്‍ കള്ളക്കടത്ത് ആരോപിച്ച് നൈജീരിയ തടഞ്ഞുവച്ചിരുന്ന കപ്പല്‍ മോചിപ്പിച്ചു. മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 26 ജീവനക്കാരുമായി നൈജീരിയ തടഞ്ഞുവച്ച ഓയില്‍ ടാങ്കര്‍ ഹീറോയിക് ഇഡുനാണ് മോചിപ്പിച്ചത്.
കഴിഞ്ഞ ആഗസ്റ്റില്‍ ആഫ്രിക്കന്‍ രാജ്യമായ ഇക്വിറ്റോറിയല്‍ ഗിനിയില്‍ തടഞ്ഞുവയ്ക്കപ്പെട്ട കപ്പല്‍ നവംബറിലാണ് നൈജീരിയയ്ക്ക് കൈമാറിയത്. എന്നാല്‍ ജീവനക്കാര്‍ കുറ്റക്കാരല്ലന്ന് നൈജീരിയന്‍ കോടതി ഉത്തരവിട്ടിരുന്നു.
ഇവരെ ക്രൂഡ് ഓയില്‍ മോഷണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരുന്നത്. സംഭവത്തിനെതിരെ രാജ്യാന്തര തലത്തില്‍ വരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.
കൊച്ചി സ്വദേശികളായ ചീഫ് ഓഫീസര്‍ ക്യാപ്റ്റന്‍ സനു ജോസ്, മില്ട്ടന് ഡിക്കോത്ത്, കൊല്ലം സ്വദേശി വി. വിജിത്ത് എന്നിവരാണ് കപ്പലിലുണ്ടായിരുന്ന മലയാളികള്‍.
ഇതില്‍ വി.വിജിത്ത് സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരനാണ്. വിസ്മയയുടെ മരണം സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു.
Keywords: Ship, Nigeria, Sailors, Court
COMMENTS