കോട്ടയം : ചീട്ടുകളി സംഘത്തെ അന്വേഷിച്ചെത്തിയ കോട്ടയം രാമപുരം പൊലീസ് സ്റ്റേഷനിലെസബ് ഇന്‍സ്‌പെക്ടര്‍ ജോബി ജോര്‍ജ് മൂന്നു നില കെട്ടിടത്തില്‍ ന...
കോട്ടയം : ചീട്ടുകളി സംഘത്തെ അന്വേഷിച്ചെത്തിയ കോട്ടയം രാമപുരം പൊലീസ് സ്റ്റേഷനിലെസബ് ഇന്‍സ്‌പെക്ടര്‍ ജോബി ജോര്‍ജ് മൂന്നു നില കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു.
രാത്രി പട്രോളിംഗിനിടെയാണ് മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ചീട്ടുകളിയും ബഹളവും നടക്കുന്നതായി വിവരം കിട്ടിയത്. ഇതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയതായിരുന്നു പൊലീസ് സംഘം.
മൂന്നാം നിലയിലെ അടഞ്ഞു കിടന്ന വാതില്‍ ചവിട്ടിത്തുറക്കുന്നതിനിടെ കാല്‍ വഴുതി താഴെ വീഴുകയായിരുന്നു.
രാത്രി പതിനൊന്നു മണിയോടെയായിരുന്നു അപകടം. ഉടന്‍ തന്നെ പാലായിലെ സ്വകാര്യശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പൊന്‍കുന്നം ചിറക്കടവ് സ്വദേശിയാണ് ജോബി ജോര്‍ജ്.
Summary: Kottayam Ramapuram Police Station sub-inspector Jobi George fell from a three-storey building and died while investigating a case. It was during the night patrol that we got the information that gambling and noise was going on in the building where the migrant workers lived. After this, the police team came to investigate.
COMMENTS