Producer PKR Pillai passes away
തൃശൂര്‍: ചലച്ചിത്ര നിര്‍മ്മാതാവ് പി.കെ.ആര്‍ പിള്ള (92) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം നാളെ വൈകിട്ട് നടക്കും.
ഷിര്‍ദ്ദി സായി ക്രിയേഷന്‍സ് എന്ന നിര്‍മ്മാണ കമ്പനിയുടെ സ്ഥാപകനാണ് പി.കെ.ആര്‍ പിള്ള. സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവായ അദ്ദേഹം 22 ഓളം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
അമൃതം ഗമയ, ശോഭരാജ്, ചിത്രം, വന്ദനം, അര്‍ഹത, കിഴക്കുണരും പക്ഷി, അഹം, ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്നിവയാണ് അദ്ദേഹം നിര്‍മ്മിച്ച ശ്രദ്ധേയ ചിത്രങ്ങള്‍. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അന്തരിച്ച നടന്‍ സിദ്ധു ആര്‍ പിള്ള മകനാണ്.
Keywords: PKR Pillai, Producer, Super hit cinema, Passes away
COMMENTS