Prime Minister Narendra Modi dedicated the new Parliament building to the nation on completion of 75 years of independence. Inauguration ceremony
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടാണ് പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങുകള്‍ക്ക് സമാരംഭം കുറിച്ചത്.
തുടര്‍ന്ന് പൂജകള്‍ക്ക് ശേഷം പ്രധാനമന്ത്രി പുതിയ മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിച്ചു. ലോക്സഭാ സ്പീക്കറുടെ ഇരിപ്പടത്തിനു സമീപമാണ് മേളങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും അകമ്പടിയോടെ ചെങ്കോല്‍ സ്ഥാപിച്ചത്.
തുടര്‍ന്ന് പ്രധാനമന്ത്രിയും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയും ഭദ്രദീപം തെളിച്ചു. ചെങ്കോലില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി കൈകൂപ്പി തൊഴുതു. ശേഷം പ്രധാനമന്ത്രി പുരോഹിതരെ വണങ്ങി അനുഗ്രഹം സ്വീകരിച്ചു. തമിഴ്നാട്ടില്‍ നിന്നെത്തിയ ശൈവമഠ പുരോഹിതര്‍ പ്രധാനമന്ത്രിയുടെ വസിതിയില്‍ വച്ചാണ് ഇന്നലെ ചെങ്കോല്‍ കൈമാറിയത്.
തുടര്‍ന്ന് ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായുള്ള സര്‍വമത പ്രാര്‍ത്ഥനയാണ്. ചെങ്കോല്‍ സ്ഥാപിച്ച ശേഷം പ്രധാനമന്ത്രി പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്തു. ചെങ്കോല്‍ സ്ഥാപിച്ച ശേഷം നിര്‍മാണ തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചു.
പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ച തൊഴിലാളികളുടെ പ്രതിനിധികളുടെ അടുത്തു ചെന്ന് പ്രധാനമന്ത്രി ആദരം അറിയിക്കുകയായിരുന്നു.
COMMENTS