PiL about RBI's decision about 2000 note withdraw
ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ രജ്‌നീഷ് ഭാസ്‌കറാണ് ഇതിനെതിരെ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ആര്‍.ബി.ഐ ആക്ട് 1934 പ്രകാരം നോട്ടുകള്‍ പിന്‍വലിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന് മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
2000 നോട്ടുകള്‍ 4-5 വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുന്നത് അന്യായവും ഏകപക്ഷീയവുമാണെന്നും ഇങ്ങനെയാണെങ്കില്‍ 500, 200, 100, 50, 10, 5 രൂപ നോട്ടുകള്‍ക്ക് ഇതേഗതിയാകും ഉണ്ടാവുകയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുക്കാതെയാണ് തീരുമാനമെന്നും അതിനാല്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
Keywords: Delhi high court, 2000 note, PIL, Withdraw
COMMENTS