ദുരന്ത ബോട്ടിന്റെ ഉടമ ഉടമ നാസര്‍ അറസ്റ്റില്‍, പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു, നരഹത്യാ കുറ്റം ചുമത്തി, മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തിയതെന്ന് നാട്ടുകാര്‍

സ്വന്തം ലേഖകന്‍ താനൂര്‍ : താനൂരില്‍ 22 പേരുടെ ജീവനെടുത്ത അപകടത്തിനു കാരണമായ അറ്റ്ലാന്റിക് ബോട്ടിന്റെ ഉടമ ഉടമ നാസര്‍ കോഴിക്കോട് ബീച്ച് ആശുപത്...


സ്വന്തം ലേഖകന്‍

താനൂര്‍ : താനൂരില്‍ 22 പേരുടെ ജീവനെടുത്ത അപകടത്തിനു കാരണമായ അറ്റ്ലാന്റിക് ബോട്ടിന്റെ ഉടമ ഉടമ നാസര്‍ കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തു നിന്ന് അറസ്റ്റിലായി.

താനൂര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്. നരഹത്യാ കുറ്റും ചുമത്തിയാണ് നാസറിനെതിരെ കേസെടുത്തിരിക്കുന്നത്.

പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി നാസര്‍ തന്റെ ഫോണ്‍ സഹോദരന്റ കൈവശം കൊടുത്തിരുന്നു. സഹോദരനും കൂട്ടുകാരും എറണാകുളത്തായിരുന്നു. ഫോണ്‍ ലൊക്കേഷന്‍ വച്ച് നാസര്‍ എറണാകുളത്തുണ്ടെന്നു പൊലീസ് തെറ്റിദ്ധരിച്ചിരുന്നു.

മുന്‍കൂര്‍ ജാമ്യത്തിന് അഭിഭാഷകനെ കാണാനായി എറണാകുളത്തെത്തിയ സഹോദരനെ പൊലീസ് പിടികൂടിയിരുന്നു. ഇവര്‍ അഭിഭാഷകനെ ബന്ധപ്പെട്ട വിവരവും പൊലീസ് മനസ്സിലാക്കിയിരുന്നു.

നാസറിന്റെ വാഹനം കൊച്ചിയില്‍ വച്ച് പാലാരിവട്ടം പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിലാണ് നാസറിന്റെ മൂത്ത സഹോദരന്‍ സലാമും സുഹൃത്ത് മുഹമ്മദ് ഷാഫിയും ഉണ്ടായിരുന്നത്.

ഇതേസമയം, ബോട്ടപകടത്തില്‍ പെട്ട മുഴുവന്‍ പേരെയും കണ്ടെത്തിയതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. 37 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 22 പേര്‍ മരിച്ചു. 10 പേരെ രക്ഷപ്പെടുത്തി. അഞ്ചു പേര്‍ പേര്‍ നീന്തിക്കയറി. 

അപകടത്തില്‍പ്പെട്ട ഒരു കുട്ടിയെ കാണാനില്ലെന്നത് അഭ്യൂഹം മാത്രമാണെന്നു പൊലീസ് സ്ഥിരീകരിച്ചു. കാണാനില്ലെന്നു കരുതിയ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോള് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. വൈകിട്ടോടെ തിരച്ചില്‍ അവസാനിപ്പിക്കുമെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.


മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് രൂപമാറ്റം വരുത്തിയാണ് വിനോദ യാത്രയ്ക്ക് ഉപയോഗിച്ചതെന്നും വ്യക്തമായിട്ടുണ്ട്. ഇതിനെതിരെ മുന്‍പ് പരാതി വന്നിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നു നാട്ടുകാര്‍ പറയുന്നു. 

അറ്റ്ലാന്റിക് ബോട്ട് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് വിനോദയാത്ര നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബോട്ടിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിലും പൊലീസ് പരിശോധന ഉണ്ടാകും. 

തുറമുഖ വകുപ്പ്, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ എന്നിവരുടെ ലൈസന്‍സ് ബോട്ടിന് ഉണ്ടെന്നാണ് പ്രാഥമിക വിവരം. ലൈസന്‍സ് നമ്പറും ബോട്ടില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അനുവദനീയമായതിലും കൂടുതല്‍ പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നു. 

പെരുന്നാള്‍ ദിവസം ഈ ബോട്ടില്‍ ആളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചിരുന്നു. അ്ന്ന് ഏതാനും മണിക്കൂറുകള്‍ സര്‍വീസ് നിറുത്തിവച്ച് പുനഃരാരംഭിച്ചിരുന്നു.

പരപ്പനങ്ങാടി കുന്നമ്മല്‍ വീട്ടില്‍ ഫാത്തിമ റൈന (എട്ട് മാസം), കീഴാറ്റൂര്‍ വയങ്കര വീട്ടില്‍ അന്‍ഷിദ് (12), അഫ്ലഹ് (7), പരിയാപുരം കാട്ടില്‍ പീടിയേക്കല്‍ സിദ്ധിഖ് (41), ഫാത്തിമ മിന്‍ഹ (12), മുഹമ്മദി അദ്‌നാന്‍ (10), മുഹമ്മദ് അഫഹാന്‍ (3), മുഹമ്മദ് ഫൈസാന്‍ (3), ആനക്കയം മച്ചിങ്ങല്‍ വീട്ടില്‍ ഹാദി ഫാത്തിമ(ആറ്), ഷഹല (12), ഫാത്തി റുസ്‌ന(7), സഹാറ (8), റസീന(28), ഫിദ ദില്‍ന(8), ഷംന (17), ഹസ്‌ന (18), സീനത്ത് (42), ജെന്‍സിയ (44), ജമീര്‍ (10), നെടുവ മടയംപിലാക്കല്‍ സബറുദ്ദീന്‍ (38), നെടുവ വെട്ടിക്കുത്തി വീട്ടില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ ആയിശ (35), മക്കളായ ആദില്‍ ഷെറിന്‍ (15) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

Summary: The owner of the Atlantic boat, Nasser, was arrested near Kozhikode Beach Hospital. 
He was arrested by Tanur police. A case has also been registered against Nasser on charges of murder.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: ദുരന്ത ബോട്ടിന്റെ ഉടമ ഉടമ നാസര്‍ അറസ്റ്റില്‍, പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു, നരഹത്യാ കുറ്റം ചുമത്തി, മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തിയതെന്ന് നാട്ടുകാര്‍
ദുരന്ത ബോട്ടിന്റെ ഉടമ ഉടമ നാസര്‍ അറസ്റ്റില്‍, പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു, നരഹത്യാ കുറ്റം ചുമത്തി, മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തിയതെന്ന് നാട്ടുകാര്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEii8xDaWARrS0uK1mJzTsYFKrLtgcbs6mrDnJFV7ippGCln15qLnRLaVx9ybckIV0XGi-WQJbU36164_abfZXzlYzAEOry6mEYLQFTNCXVVnss71cc39HOab03-ONMuIDYX32QWz2CXb1DXsq7-vqkvJp6mJF2kKoIiLZ4_WtWpmZ_oG2mGv_pwVD0B/w640-h388/atlantic%20boat%20naser.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEii8xDaWARrS0uK1mJzTsYFKrLtgcbs6mrDnJFV7ippGCln15qLnRLaVx9ybckIV0XGi-WQJbU36164_abfZXzlYzAEOry6mEYLQFTNCXVVnss71cc39HOab03-ONMuIDYX32QWz2CXb1DXsq7-vqkvJp6mJF2kKoIiLZ4_WtWpmZ_oG2mGv_pwVD0B/s72-w640-c-h388/atlantic%20boat%20naser.jpg
www.vyganews.com
https://www.vyganews.com/2023/05/owner-of-atlantic-boat-nasser-arrested.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/05/owner-of-atlantic-boat-nasser-arrested.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy