V.D Satheesan about K Phone allegations
കാസര്‍കോട്: സര്‍ക്കാരിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്. എ.ഐ ക്യാമറ ഇടപാടിലെ ഗുരുതര അഴിമതി പുറത്തുകാട്ടിയതിനു പിന്നാലെ കെഫോണ്‍ പദ്ധതിയിലെ കൂടുതല്‍ അഴിമതി വിവരങ്ങളാണ് പ്രതിപക്ഷ നോതാവ് വി.ഡി സതീശന്‍ പുറത്തുവിട്ടത്.
സര്‍ക്കാര്‍ സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് എന്ന വാഗ്ദാനവുമായി പ്രഖ്യാപിച്ച പദ്ധതിയാണ് കെ ഫോണ്‍. ഇതിനെതിരെ നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഈ പദ്ധതിയിലെ ഗുരുതര അഴിമതി വിവരങ്ങളാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്.
എ.ഐ ക്യാമറ അഴിമതിക്ക് സമാനമായ അഴിമതിയാണ് കെ ഫോണിലും നടന്നിരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം ഭാരത് ഇലക്ട്രോണിക്‌സിന് എസ്റ്റിമേറ്റിനേക്കാള്‍ ടെന്‍ഡര്‍ തുക കൂട്ടി നല്‍കുകയായിരുന്നെന്ന് ആരോപിച്ചു. 520 കോടിയാണ് എസ്റ്റിമേറ്റിനേക്കാള്‍ ടെന്‍ഡര്‍ തുക കൂട്ടി അധികമായി അനുവദിച്ചത്.
എസ്റ്റിമേറ്റ് തുക കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത് എം.ശിവശങ്കറാണെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് ഈ അഴിമതിയില്‍ എസ്ആര്‍ഐടിക്കും ബന്ധമുണ്ടെന്ന് വ്യക്തമാക്കി.
കെ ഫോണിലും ഉപകരാര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് ആവര്‍ത്തിച്ച അദ്ദേഹം വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് വ്യക്തമാക്കി.
വിഷയത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് വിഷയവുമായി ബന്ധപ്പെട്ട് ഈ മാസം 20 ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധം നടത്തുമെന്നും വ്യക്തമാക്കി.
Keywords: V.D Satheesan, K Phone, Allegation, Congress
COMMENTS