New parliament inaguration issue
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാന്‍ ഒറ്റക്കെട്ടായി തീരുമാനിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. പാര്‍ലമെന്റിന്റെ അധ്യക്ഷനായ രാഷ്ട്രപതിയെ നോക്കുകുത്തിയാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി.
ബി.ജെ.പിയുടെ ഈ നടപടി ഔചിത്യത്തിന്റെ ലംഘനമാണെന്നും സ്ത്രീകളെയും ദളിതരെയും ആദിവാസികളെയും അപമാനിക്കലാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷപാര്‍ട്ടികള്‍ ബഹിഷ്‌കരണത്തിനൊരുങ്ങുന്നത്. ഈ മാസം 28 നാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.
അതേസമയം 28 ന് പുതിയ പാര്‍ലമെന്റ് മന്ദിരം വളഞ്ഞ് സമരം നടത്തുമെന്ന് ബി.ജെ.പി നേതാവിനെതിരെ ജന്തര്‍മന്ദിറില്‍ സമരം നടത്തുന്ന ഗുസ്തി താരങ്ങളും അറിയിച്ചിട്ടുണ്ട്.
Keywords: Parliament, Inaguration, Modi, Opposition
COMMENTS