Naked video controversy in Kayamkulam CPM
ആലപ്പുഴ: നഗ്നദൃശ്യ വിവാദത്തില്‍ കായംകുളത്ത് സിപിഎമ്മില്‍ അച്ചടക്ക നടപടി. വീഡിയോ കോളില്‍ നഗ്‌ന ദൃശ്യം കണ്ട പുതുപ്പള്ളിയിലെ ലോക്കല്‍ കമ്മിറ്റി അംഗം ബിനു.ജി.ധരനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇതില്‍ ഉള്‍പ്പെട്ട വനിതയെയും സസ്‌പെന്‍ഡ് ചെയ്തു.
പാര്‍ട്ടി പോഷക സംഘടനായ ബാലസംഘം വേനലവധിയുടെ ഭാഗമായി നടത്തുന്ന വേനല്‍ത്തുമ്പി കലാജാഥയുടെ പ്രാദേശിക കണ്‍വീനര്‍ കൂടിയാണ് ബിനു.ജി.ധരന്‍.
കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍.സി.ബാബുവിനെ അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ മര്‍ദ്ദിച്ചതിന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇയാളുടെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ മിനീസ ജബ്ബാര്‍ മൂന്നു മാസം മുന്‍പ് പരാതി നല്‍കിയിട്ടും ജില്ലാ നേതൃത്വം അത് പൂഴ്ത്തിവയ്ക്കുകയായിരുന്നു. പിന്നീട് പാര്‍ട്ടി സംസ്ഥാന നേതാവിനെയടക്കം ഇയാള്‍ പരിഹസിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോഴാണ് നടപടി.
അശ്ലീല വീഡിയോ കാണലും അവിഹിതബന്ധവും മാത്രമല്ല കായംകുളത്ത് പാര്‍ട്ടിയെ വെട്ടിലാക്കുന്നത് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ തൊഴിലവസരങ്ങള്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഹിന്ദു ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കണമെന്ന കായംകുളത്തെ ഏരിയാ കമ്മിറ്റി അംഗത്തിന്റെ വാട്‌സ്അപ് സന്ദേശവും ഏറെ വിവാദമായിരുന്നു.
Keywords: Naked Video, CPM, Kayamkulam, Action
COMMENTS