ഓപ്പറേഷന്‍ അരിസിക്കൊമ്പന്‍ തുടങ്ങി, മയക്കുവെടി വയ്ക്കാന്‍ നീക്കം, കമ്പം മേഖലയെ വിറപ്പിച്ച് കാട്ടുകൊമ്പന്‍

The move to tranquilise the wild tusker, Arikomban, which is terrorizing the Cumbanm town of Tamil Nadu, has started


സ്വന്തം ലേഖകന്‍

കമ്പം: തമിഴ് നാട്ടിലെ കമ്പം മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍

 ഭീതിപരത്തുന്ന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള നീക്കം സജീവമായി. ഇതിനിടെ, കമ്പം മേഖലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.കാട്ടുകൊമ്പന്‍ എവിടേക്കു പോകുമെന്നറിയാത്തതിനാല്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നതു പൊലീസ് വിലക്കി. വാഹനഗതാഗതവും തടഞ്ഞു.

ഇതുസംബന്ധിച്ചു തമിഴ്‌നാട് വനം വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. ആനയെ മെരുക്കാനുള്ള കുങ്കിയാനകളെയും കൊണ്ടുവന്നുകൊണ്ടിരിക്കുന്നു. ആനയെ സദാ നിരീക്ഷിക്കുന്നുണ്ട്.

ഇതിനിടെ, കമ്പത്ത് അരിക്കൊമ്പന് സമീപത്ത് ഡ്രോണ്‍ പറത്തിയ യൂട്യൂബറായ ചിന്നമന്നൂര്‍ സ്വദേശി അറസ്റ്റിലായി. കമ്പത്ത് പുളിമരത്തോട്ടത്ത് ശാന്തനായി നിന്നിരുന്ന ആനയ്ക്കു സമീപത്തേയ്ക്കു ഡ്രോണ്‍ എത്തിയതോടെ അതു വിരണ്ട് ഓടുകയായിരുന്നു. ആന നിന്നിരുന്ന പ്രദേശത്തു വച്ച് മയക്കുവെടി വച്ചു പിടികൂടാനായിരുന്നു തീരുമാനം. യൂട്യൂബര്‍ നിമിത്തം അതു നടക്കാതെപോയി.

കമ്പം നഗരത്തില്‍ അക്രമം വിതച്ച ശേഷമായിരുന്നു ആന പുളിമരത്തോട്ടത്തില്‍ വന്നു ശാന്തനായി നിന്നത്. ഡ്രോണ്‍ കണ്ടതോടെ വിരണ്ടോടിയ ആന ഗൂഢല്ലൂര്‍ റൂട്ടിലൂടെ കുറേ ദൂരം ഓടിയ ശേഷം ഒരു തെങ്ങിന്‍ തോപ്പിലിറങ്ങി. 

വനംവകുപ്പ് ജീവനക്കാര്‍ ആനയെ പിന്തുടര്‍ന്ന് സ്ഥലം വളഞ്ഞു. ഓപ്പറേഷന്‍ അരിസിക്കൊമ്പന്‍ എന്നു നാമകരണം ചെയ്ത തമിഴ്‌നാടിന്റെ അരിക്കൊമ്പന്‍ ദൗത്യം നാളെ അതിരാവിലെ തുടങ്ങും.

അരിസിക്കൊമ്പന്‍ പ്രശ്‌നക്കാരനാണെന്നും വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയാല്‍ മനുഷ്യജീവന് ഭീഷണിയാകുമെന്നും തമിഴ്‌നാട് വനംവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. 

വന്യജീവി നിയമം1972 ന്റെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് മേഘമലയ്ക്കു സമീപത്തെ ഉള്‍ക്കാട്ടിലേക്ക് മാറ്റാനാണ് നീക്കം. പിടികൂടി പരിശീലിപ്പിച്ച് കുങ്കിയാന ആക്കണമെന്ന ആവശ്യവും ശക്തമാണ്.

ഡോ. കലൈവാണന്‍, ഡോ. പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം  മയക്കുവെടി വയ്ക്കാന്‍ എത്തിയിട്ടുണ്ട്. 

മയക്കുവെടി വച്ചാല്‍ മേഘമല, വെള്ളമലയിലെ വരശ്‌നാട് താഴ് വരയിലേക്ക് ആനയെ മാറ്റാനാണ് ചര്‍ച്ച നടക്കുന്നത്. 

ശ്രീവില്ലിപുത്തൂര്‍-മേഘമലൈ ടൈഗര്‍ റിസര്‍വിന്റെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കാണ് ദൗത്യ ചുമതല. ഭൗത്യസംഘത്തില്‍ മൂന്ന് കുങ്കിയാനകള്‍, പാപ്പാന്മാര്‍, ഡോക്ടര്‍മാര്‍, വിവിധ സേനാവിഭാഗങ്ങളിലെ അംഗങ്ങള്‍ തുടങ്ങിയവരുണ്ട്. കോയമ്പത്തൂര്‍ ടോപ് സ്ലിപ്പില്‍ നിന്ന് സ്വയംഭൂ, മുത്തു എന്നീ കുങ്കിയാനകളെ പുലര്‍ച്ചെ മൂന്ന് മണിയോടെ കമ്പത്തെത്തിക്കും. 

കേരള വനംവകുപ്പ് മയക്കുവെടി വച്ച് ഉള്‍ക്കാട്ടില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ ഇന്നു രാവിലെയാണ് തമിഴ്‌നാട്ടിലെ കമ്പം ടൗണിലിറങ്ങിയത്. കമ്പത്തെ തെരുവിലൂടെ തലങ്ങും വിലങ്ങുമോടിയ ആന ജനത്തെ പരിഭ്രാന്തിയിലാഴ്ത്തി. വാഹനങ്ങളും തകര്‍ത്തു.

ലോവര്‍ ക്യാമ്പില്‍ നിന്ന് വനാതിര്‍ത്തി വഴി  അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തിയെന്നാണ് നിഗമനം. ആനയുടെ സഞ്ചാരപാത അറിയാന്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ കൃത്യമായി കിട്ടുന്നുമില്ല. 

ഒരു മണിക്കൂര്‍ കൂടുമ്പോഴാണ് സിഗ്നല്‍ ലഭിക്കുന്നത്. ഒരു മണിക്കൂറിനിടെ ആന എങ്ങോട്ടു പോകുമെന്ന് പറയാനാവാത്ത സ്ഥിതിയാണ്.

Summary: The move to tranquilise the wild tusker, Arikomban, which is terrorizing the Cumbanm town of Tamil Nadu, has started. Meanwhile, a curfew has been issued in the Cumbanm area. The police have banned people from going out as they do not know where wild tusker will go. Vehicular traffic was also blocked.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: ഓപ്പറേഷന്‍ അരിസിക്കൊമ്പന്‍ തുടങ്ങി, മയക്കുവെടി വയ്ക്കാന്‍ നീക്കം, കമ്പം മേഖലയെ വിറപ്പിച്ച് കാട്ടുകൊമ്പന്‍
ഓപ്പറേഷന്‍ അരിസിക്കൊമ്പന്‍ തുടങ്ങി, മയക്കുവെടി വയ്ക്കാന്‍ നീക്കം, കമ്പം മേഖലയെ വിറപ്പിച്ച് കാട്ടുകൊമ്പന്‍
The move to tranquilise the wild tusker, Arikomban, which is terrorizing the Cumbanm town of Tamil Nadu, has started
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiFmuTGzEshJqfO6RFUgP5iuLsJD15ys-8AMCcR_3_UJN0QcRmYcPcsQ61WPecCHdPeGw-2YLkzAv8A2ESQ4cdPczd0GgjMyXqqTKjprHKNfrfAx-lp5rak0bYqKLje0Z2Lj8AdJaI0H-jQ54PE1vm_XXNEE2fohVAGEbe2oou7OQxTRsBMdsi5Wpif/w640-h358/arikomban.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiFmuTGzEshJqfO6RFUgP5iuLsJD15ys-8AMCcR_3_UJN0QcRmYcPcsQ61WPecCHdPeGw-2YLkzAv8A2ESQ4cdPczd0GgjMyXqqTKjprHKNfrfAx-lp5rak0bYqKLje0Z2Lj8AdJaI0H-jQ54PE1vm_XXNEE2fohVAGEbe2oou7OQxTRsBMdsi5Wpif/s72-w640-c-h358/arikomban.jpg
www.vyganews.com
https://www.vyganews.com/2023/05/move-to-tranquilise-wild-tusker.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/05/move-to-tranquilise-wild-tusker.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy